KERALA NEWS TODAY-കോട്ടയം : സഞ്ചരിച്ച വാഹനം അപകടപ്പെടുത്തി
കോട്ടയം പുതുപള്ളി മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ ജീവൻ അപായപ്പെടുത്താൻ ശ്രമം .
സഞ്ചരിച്ച കാർ അപകടനിലയിലേക്ക് തള്ളി വിട്ടാണ് ജീവൻ അപഹരിക്കാൻ ശ്രമം നടന്നത് .
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരികളാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം .
കോട്ടയം സി.എം.എസ് കോളേജിലേക്ക് വോട്ടഭ്യർത്ഥനയുമായി പോകുന്ന വേളയിൽ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു .
സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലല്ല ഇക്കുറി അദ്ദേഹം വോട്ടഭ്യർത്ഥനക്കായി നീങ്ങി എന്നുള്ളതെന്നും വധശ്രമ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമായി നിഴലിക്കുന്നു . ഇക്കാര്യത്തിൽ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു .
ജയം മുന്നിൽ കണ്ട് എതിർ ചേരികൾ നടത്തിയ ശ്രമമാണ് ഫലം കാണാതെ പോയത് .ചാണ്ടി ഉമ്മൻ്റെ ജീവൻ അപായപ്പെടുത്തുന്നതിലൂടെ ലഭിച്ചേക്കാവുന്ന നേട്ടം ചെറുതല്ല എന്ന തോന്നലാവാം അവരെ കൊണ്ട് ഇത്തരത്തിൽ പ്രേരിപ്പിച്ചത് തിരുവഞ്ചൂർ പ്രതികരിച്ചു .കാറിൽ സഞ്ചരിക്കവെ അപകട ശബ്ദം കേട്ട് പുറത്തേക്ക് ചാടിയ ചാണ്ടി ഉമ്മൻ തല നാരിഴക്ക് രക്ഷപ്പെടുകയായിരുന്നു . കാർ വീലിൻ്റെ നാലു ബോൾട്ടുകൾ പെട്ടെന്ന് ഇളകിയ നിലയിൽ കാണപ്പെട്ടതാണ് അപകട കാരണം .
വലിയൊരു അപകടത്തിൽ നിന്നാണ് താൻ രക്ഷപ്പെട്ടതെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു .