Kerala News Today-തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്ന് മന്ത്രി ആന്റണി രാജു. കെൽട്രോണിൻ്റെ കരാർ നൽകാൻ പ്രത്യേക ടെൻഡറിൻ്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്ന് കരുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018 ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായില്ലെന്നും ആൻ്റണി രാജു വ്യക്തമാക്കി.
Kerala News Today