Latest Malayalam News - മലയാളം വാർത്തകൾ

അജിത തങ്കപ്പൻ ഒടുവിൽ രാജിവച്ചു

Kerala News Today-കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവച്ചു. യുഡിഎഫിലെ ധാരണപ്രകാരമാണ് രാജി.
യുഡിഎഫിന് ഭരണം നഷ്ടപ്പെടില്ലെന്നും സ്വതന്ത്രര്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജിക്കത്ത് നഗരസഭാ സെക്രട്ടറി ഇൻചാർജ് ടി കെ ഹരിദാസിന് കൈമാറി. വനിതാ സംവരണ സീറ്റായ ചെയർപേഴ്‌സൺ സ്ഥാനം രണ്ടര വർഷത്തിനുശേഷം എ ഗ്രൂപ്പിന് നൽകണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പൻ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ കാലാവധി പൂര്‍ത്തിയായിട്ടും സ്ഥാനം ഒഴിയാന്‍ അജിത തയ്യാറായിരുന്നില്ല.
എൽഡിഎഫും സ്വതന്ത്ര കൗൺസിലർമാരും ചേർന്ന് യുഡിഎഫ് ഭരണം അട്ടിമറിക്കാൻ ശ്രമം നടത്തിയതിനു പിന്നാലെയാണ് അജിതയുടെ രാജി തീരുമാനം.

നഗരസഭാ ചെയർപേഴ്സൺസ്ഥാനത്തെ ചൊല്ലി എ-ഐ ഗ്രൂപ്പുപോരിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനൊടുവിലാണ് യുഡിഎഫിനെ പിന്തുണച്ച നാല് സ്വതന്ത്രർ എൽഡിഎഫിനൊപ്പം ചേർന്നത്. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രർ ഉൾപ്പെടെ 25 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
നിലവിൽ എൽഡിഎഫിന് 18 കൗൺസിലുകളാണുള്ളത്, 4 വിമതർ കൂടി ചേർന്നാൽ അവരുടെ അംഗബലം 22 ആകും.
ഇത്തരമൊരു സാഹചര്യമുണ്ടായാൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് അജിതയോട് രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടത്.

 

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.