Latest Malayalam News - മലയാളം വാർത്തകൾ

ന‍ടൻ കുണ്ടറ ജോണി അന്തരിച്ചു. സംസ്കാര ചടങ്ങുകൾ നാളെ നടക്കും

OBITUARY NEWS KOLLAM : അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു

ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ച്

ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ

അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.

1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ​ഗോഡ്

ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന

ചിത്രം. മലയാളത്തിന് പുറമേ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു.ത്ത ശരീരം. അതിനൊത്ത വില്ലന്‍ വേഷങ്ങള്‍. അഭ്രപാളികളില്‍ കുണ്ടറ

ജോണി എന്ന നടനെ പ്രേക്ഷകര്‍ ഓര്‍മിക്കുന്നത് ഈ വില്ലന്‍ വേഷങ്ങളില്‍ കൂടി തന്നെയാണ്. യാതൊരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാതെ സിനിമയിലെത്തിയ കുണ്ടറ ജോണി

ജീവിതത്തില്‍ നിന്ന് മടങ്ങുന്നത് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍മിക്കാന്‍ നൂറുകണക്കിന് വില്ലന്‍ വേഷങ്ങള്‍ നല്‍കിയാണ്. വില്ലന്‍മാരിലെ വില്ലനായി തലയെടുപ്പോടെ നിന്നു മലയാള

സിനിമയില്‍ കുണ്ടറ ജോണി.നിത്യവസന്തം എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ച വില്ലന്‍ വേഷമാണ് കുണ്ടറ ജോണിയുടെ ജീവിതത്തില്‍ വഴിത്തിരവായത്. അവിടെ മുതല്‍ അങ്ങോട്ട്

നൂറുകണക്കിന് ശക്തമായ വില്ലന്‍ കഥാപാത്രങ്ങള്‍. ഗുണ്ടയായും പ്രതിനായകന്റെ സുഹൃത്തായും പൊലീസായും അരങ്ങില്‍ വാണു നീണ്ടനാള്‍.

ഐ വി ശശിയുടെ മാത്രം മുപ്പതോളം സിനിമകള്‍ ചെയ്തു. നാല് ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. സ്‌പോര്‍ട്‌സിന്റെ പാരമ്പര്യം ഉള്ളതിനാല്‍ വില്ലന്‍ വേഷങ്ങളില്‍

അതെല്ലാം തുണയായി.കഴുകന്‍, അഗ്‌നിപര്‍വതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാന്‍, ഗോഡ് ഫാദര്‍, സ്ഫടികം, ബല്‍റാം വി എസ് താരാദാസ്, ഭരത്ചന്ദ്രന്‍ ഐപിഎസ്,

ദാദാസാഹിബ്, സാഗരം സാക്ഷി, നാടോടിക്കാറ്റ് തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍. പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി.

71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാനമായി വേഷമിട്ടത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയിലാണ്.

Leave A Reply

Your email address will not be published.