Kerala News Today-കൊല്ലം: അന്തരിച്ച നടന്‍ ഭരത് മുരളിയുടെ അമ്മ ദേവകി(88) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. തൻ്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പലവേദികളിലും പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് 6നാണ് നടൻ മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.
Kerala News Today