Kerala News Today-കൊച്ചി: കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. അനിൽകുമാർ(32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് കൊലപാതകം. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മരിച്ച അനിൽകുമാർ ഇന്നലെ രാത്രി മാമോദീസ നടന്ന വീട്ടിൽ പോയിരുന്നു. അവിടെവെച്ച് കുറച്ച് ആളുകളുമായി വാക്ക് തർക്കവും സംഘർഷവുമുണ്ടായിരുന്നു.
അനിൽകുമാർ അവിടെ നിന്ന് തിരികെ പോയതിന് ശേഷം പിന്നാലെയെത്തിയ സംഘം ഇദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Kerala News Today