Latest Malayalam News - മലയാളം വാർത്തകൾ

ആലപ്പുഴയിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു

Kerala News Today-ആലപ്പുഴ: ആലപ്പുഴ എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിൻ്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
എടത്വ സ്വദേശി ജയിംസ്‌കുട്ടി(49) ആണ് മരിച്ചതെന്നാണ് സംശയിക്കുന്നത്. ജയിംസ് കുട്ടിയുടേതാണ് കാർ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. റോ‍ഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.
നാട്ടുകാരാണ് കാർ കത്തുന്ന വിവരം പോലീസ്, അ​ഗ്നിശമന സേനകളെ അറിയിച്ചത്. തീ പൂർണമായും അണച്ചപ്പോഴാണ് കാറിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കാറിന് തീപിടിക്കാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ഫോറൻസിക് വി​ദ​ഗ്ധർ പരിശോധന നടത്തിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരും.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.