Kerala News Today-കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ(42) ആണ് മരിച്ചത്.
കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചക്കാണ് സംഭവം. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഇല്ല.
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് കൊടുവള്ളി കിഴക്കോത്ത് എത്തിയതായിരുന്നു മൂവരും.
ഇടിമിന്നലേറ്റ് വീണ നസീർ പിന്നീട് എഴുന്നേറ്റ് കൈവേദനിക്കുവെന്ന് പറഞ്ഞിരുന്നു. ഉടൻ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി.
സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ മിന്നലേറ്റതിൻ്റെ പൊള്ളലോ അടയാളമോ ഒന്നും ഉണ്ടായിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala News Today