Kerala News Today-തൃശ്ശൂർ: തൃശ്ശൂരിൽ അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു. തൃശ്ശൂർ പനമ്പിള്ളിയിലാണ് സംഭവം.
മദ്യപിച്ചെത്തിയ പിതാവ് 12കാരനായ മകനെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വാനത്ത് വീട്ടിൽ പ്രഭാതാണ് ഇന്ന് രാവിലെ 10 മണിയോടെ മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്.
കഴുത്തിന് പരുക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ല. പ്രഭാതിനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്ന് പോലീസ് പറയുന്നു.
ഇയാള്‍ക്കെതിരെ പോക്സോ കേസടക്കം ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മാതാവിന്‍റെയും മൊഴിയെടുത്തു. കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Kerala News Today