Kerala News Today-തൃശ്ശൂർ: പുലിയുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരന് പരുക്ക്. വാൽപ്പാറ മലക്കപ്പാറ അതിര്‍ത്തിയിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിൻ്റെ മകൻ ആകാശിനെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന് പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആളുകൾ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോയി. ആകാശിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി.
Kerala News Today