Latest Malayalam News - മലയാളം വാർത്തകൾ

എറണാകുളം കളമശ്ശേരിയിൽ കുട്ടികൾക്ക് വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ

Children in Kalamassery, Ernakulam show symptoms of viral meningitis

എറണാകുളം കളമശ്ശേരിയിൽ കുട്ടികളിലെ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കണ്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡിഎംഒ പറഞ്ഞു. പുതിയ കേസുകൾ ഇല്ല. നഗരസഭ ആരോഗ്യ വിഭാഗം സ്കൂളിൽ ഉടൻ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു. 3 കുട്ടികൾക്ക് രോഗബാധയുണ്ടെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചതായി സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമൂവൽ പറഞ്ഞു. രണ്ടുപേർ കൂടി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ട്. നിലവിൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചതായും പ്രിൻസിപ്പൽ അറിയിച്ചു.

Leave A Reply

Your email address will not be published.