Latest Malayalam News - മലയാളം വാർത്തകൾ

ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ട്രെയിനിൻ്റെ ബോഗികൾ വേർപെട്ടു

The bogies of the train going from Guruvayur to Madurai got separated

ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ-മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കെയാണ് ട്രെയിനിൽ നിന്നാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാൽ വേർപെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേർന്ന ഭാഗം അധികം ദൂരത്തല്ലാതെ നിന്നു. ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു. അര മണിക്കൂറോളം ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

Leave A Reply

Your email address will not be published.