ENTERTAINMENT NEWS:ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ (Mohanlal) ചിത്രം ‘നേര്’ നാളെ (ഡിസംബർ 21) റിലീസ് ചെയ്യാനിരിക്കേ, ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ദീപു.കെ.ഉണ്ണി.
അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
മോഹൻലാൽ, സംവിധായകൻ ജിത്തു ജോസഫ്, നടിയും അഭിഭാഷകയുമായ ശാന്തി പ്രിയ, നിർമാതാവ് ആൻറണി പെരുമ്പാവൂർ, ഫിലിം സെൻസർ ബോർഡ്, പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി.ബാനറിൽ കോടതി രംഗങ്ങൾ പ്രമേയമായ ചിത്രമാണ് ‘നേര്.’ 2021 ജനുവരിയിൽ സിനിമയുടെ തിരക്കഥ ജിത്തു ജോസഫ് കാണുകയും തുടർന്ന് ജിത്തുവിന്റെ ഉദയംപേരൂരിലെ വീട്ടിൽ വെച്ച് മൂന്നു മണിക്കൂർ ചർച്ച നടന്നെന്നും ഹർജിയിൽ പറയുന്നു.2021 ഏപ്രിലിൽ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ വീണ്ടും ചർച്ച നടന്നെന്നും ജിത്തു ജോസഫിനൊപ്പം നടി ശാന്തിപ്രിയയും ചർച്ചയിൽ പങ്കെടുത്തെന്നും തിരക്കഥയുടെ രണ്ട് പകർപ്പുകൾ കൈമാറിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
തിരക്കഥയിൽ കൂടുതൽ ചർച്ച വേണമെന്നും നടൻ മോഹൻലാലിന്റെ ഡേറ്റ് കിട്ടുന്നതനുസരിച്ച് ചിത്രീകരണം തുടങ്ങാമെന്നും ഇരുവരും അറിയിച്ചു. പിന്നീട് ഒരു മറുപടിയും ഉണ്ടായില്ല.ഈ മാസം 17 ന് സിനിമയുടെ ട്രെയിലർ സമൂഹമാധ്യമത്തിൽ കണ്ടപ്പോഴാണ് സിനിമയുടെ തിരക്കഥ തന്റേതാണന്ന് മനസിലായതെന്നും ദീപു ഹർജിയിൽ പറയുന്നു. തിരക്കഥ മോഷണം എതിർകക്ഷികൾക്ക് ശീലമുണ്ടെന്നും ഹർജിയിൽ ആരോപണമുണ്ട്.
അഡ്വക്കറ്റ് ബി.ആളൂർ മുഖേന നൽകിയ ഹർജി ഇന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.