Latest Malayalam News - മലയാളം വാർത്തകൾ

ആസിഫ് അലി വീണ്ടും; ‘എ രഞ്ജിത്ത് സിനിമ’ ട്രെയ്‌ലർ പുറത്തിറങ്ങി

ENTERTAINMENT NEWS KERALA: നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ (A Ranjith Cinema) എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. നടൻ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്ത ട്രെയ്‌ലർ സിനിമാ ലോകത്തെ ഒട്ടേറെ മുൻനിര താരങ്ങളും സാങ്കേതിക പ്രവർത്തകരും പങ്കുവെച്ചിട്ടുണ്ട്. ഒട്ടേറെ നിഗൂഢതകൾ നിറച്ച ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘എ രഞ്ജിത്ത് സിനിമ’. ഈ മാസം തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഉടൻ പ്രഖ്യാപിക്കും.

ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജെ.പി. (ഉസ്താദ് ഹോട്ടൽ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണൻ, മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനൻ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Leave A Reply

Your email address will not be published.