Latest Malayalam News - മലയാളം വാർത്തകൾ

18 ഗ്രാം എം.ഡി.എം.എ.യുമായി കുണ്ടറയില്‍ അഞ്ചുപേര്‍ അറസ്റ്റിൽ

CRIME NEWS KOLLAM:കുണ്ടറ: വില്‍പനയ്ക്കായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചുപേരെ കുണ്ടറ പോലിസ് സംഘം അറസ്റ്റ് ചെയ്തു. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ (നെടിയിലപ്പുര മേലതില്‍) സല്‍മാന്‍ ഫാരിസി (21), ചന്ദനത്തോപ്പ് ചാത്തിനാംകുളം ചരുവിള കാഷ്യു ഫാക്ടറിക്ക് സമീപം എസ്.എസ്.മന്‍സിലില്‍ സെയ്ദലി (22), കരിക്കോട് ചെറുവള്ളി വീട്ടില്‍ വിഷ്ണു (27), അഷ്ടമുടി എന്‍.എന്‍.ഹൗസില്‍ നിയാസ്, കരിക്കോട് തടവിള വീട്ടില്‍ അന്‍സാര്‍ (32) എന്നിവരായാണ് അറസ്റ്റ് ചെയ്തത്.
പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിക്ക് സല്‍മാന്‍ ഫാരിസിന്റെ വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. കുണ്ടറ ഐ.എസ്സ്.എച്ച്.ഒ. രതീഷ്.ആർ, എസ്സ്. ഐ. ബാബു ജോർജ്, സി.പി.ഒ മാരായ സുനിലാൽ, മെൽവിൻ ഡാൻസാഫ് അം​ഗങ്ങളായ എസ്സ്.ഐ. ജ്യോതിഷ് ചിറവൂർ, എസ്സ്.ഐ. ബിജു. എ. എച്ച്, സി.പി.ഒ മാരായ സജുമോൻ, അഭിലാഷ്, വിപിൻ ക്‌ളീറ്റസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Reply

Your email address will not be published.