Latest Malayalam News - മലയാളം വാർത്തകൾ

നീലച്ചിത്ര നിര്‍മാണക്കേസ്: ജയിൽവാസം സിനിമയാക്കി രാജ് കുന്ദ്ര

ENTERTAINMENT NEWS-നീലച്ചിത്ര നിര്‍മാണ കേസിൽ ജയിലിലായ രാജ് കുന്ദ്രയുടെ കഥ സിനിമയാകുന്നു.
നടി ശില്‍പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര തന്നെയാണ് സിനിമയിലെ നായകൻ.
ചിത്രത്തിന്റെ കഥയൊരുക്കിയതും രാജ് കുന്ദ്രയാണ്. ഷാനവാസ് അലിയാണ് സംവിധാനം. വിക്രം ഭാട്ടിയുടേതാണ് തിരക്കഥ.

‘യുടി 69’ എന്ന് ടെെറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. രാജ് കുന്ദ്രയുടെ ജയിലിലെ രണ്ട് മാസത്തെ ജീവിതം പറയുന്ന ചിത്രമാണിത്. ഒരു സറ്റയറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. എസ്.വി.എസ് സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.

നീലച്ചിത്രം നിര്‍മിക്കുകയും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 2021 ജൂലൈ 19-നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. നീലച്ചിത്ര നിർമാണത്തിൽ രാജ് കുന്ദ്ര കോടികൾ മുടക്കിയിരുന്നതായി മുംബെെ പോലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ശില്‍പ്പ ഷെട്ടി ഉൾപ്പടെയുള്ളവരുടെ മൊഴി എടുത്തിരുന്നു. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു.

കേസിൽ ജാമ്യം ലഭിച്ചശേഷം പൊതുവേദികളിൽ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. 2009-ലാണ് കുന്ദ്രയും ശിൽപ ഷെട്ടിയും വിവാഹിതരാകുന്നത്. ഇരുവർക്കും രണ്ട് കുട്ടികളാണുള്ളത്.

Leave A Reply

Your email address will not be published.