kottarakkaramedia.com needs to review the security of your connection before proceeding.

Ray ID: 4a3674f7d0b263c6
Performance & security by Cloudflare
Latest Malayalam News - മലയാളം വാർത്തകൾ

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവ്

CRIME-നിലമ്പൂര്‍: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ 16 വര്‍ഷവും മൂന്നുമാസവും കഠിനതടവിന് ശിക്ഷിച്ചു. 65,000 രൂപ പിഴയും ചുമത്തി.
കൂറ്റമ്പാറ സ്‌കൂള്‍പടി അബ്ദുല്‍ മുജീബി (43) നെതിരേയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.

2016-ല്‍ 13 വയസ്സുള്ള പരാതിക്കാരിയെ അമരമ്പലം പുതിയക്കോട് കൂളീക്കോട് എന്ന സ്ഥലത്ത് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.പി. ജോയി ശിക്ഷ വിധിച്ചത്. പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പാണ്ടിക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.ജെ. ദേവസ്യയാണ് അന്വേഷണംനടത്തി പ്രതിയെ അറസ്റ്റുചെയ്തത്.
നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന ടി. സജീവന്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

Leave A Reply

Your email address will not be published.