National News-മുംബൈ: മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. പൂണെ പിംപിൾ ഗുരവിൽ നിന്ന് ഗോരേഗാവിലേക്ക് പോകുകയായിരുന്നു ബസ്. ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
National News