KERALA NEWS TODAY – ആലപ്പുഴ: കായംകുളം ദേവികുളങ്ങരയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.
ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടി ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നില്‍ ലഹരി മാഫിയയെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
ക്രിമിനൽ സംഘവും പ്രദേശത്തെ യുവാക്കളുമായി സംഘർഷം ഉണ്ടായിരുന്നു. വിഷയം പരിഹരിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനാണ് കുത്തേറ്റത്.
അമ്പാടി ബൈക്കിൽ തിരികെ പോകാൻ ശ്രമിക്കുന്നതിനിടയിൽ പിറകിൽ നിന്ന് കഴുത്തിൽ കുത്തേൽക്കുകയായിരുന്നു. കൃഷ്ണപുരം കാപ്പിൽ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.