Latest Malayalam News - മലയാളം വാർത്തകൾ

ആലപ്പുഴയിൽ പാലത്തിൽനിന്ന് കനാലിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

KERALA NEWS TODAY – ആലപ്പുഴ : തോട്ടപ്പള്ളി പാലത്തിൽനിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. നാട്ടുകാരും തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പാൻക്രിയാസ് അസുഖം കൂടിയതിനേ തുടർന്നു രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽനിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടുപോകുന്ന വഴി കാറിന്റെ ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽനിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു.
അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുത്തു.

Leave A Reply

Your email address will not be published.