CRIME KOCHI:കൊച്ചി: സ്ത്രീയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അസം സ്വദേശി പിടിയില്‍. പൊന്നുരുന്നി റെയില്‍വേ ഷണ്ടിങ് കേന്ദ്രത്തിന് സമീപത്തുവെച്ചാണ് 54കാരിയെ ബലാത്സംഗം ചെയ്തത്. അസം സ്വദേശി ഫിര്‍ദോസ് അലിയാണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനില്‍ താത്കാലിക ജോലി ചെയ്ത് ഉപജീവനം നടത്തുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്.പ്രതി പത്തുവര്‍ഷമായി എറണാകുളം റെയില്‍വേ കോളനിയില്‍ താമസിച്ചുവരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചെന്നാണ് വിവരം.കൈതകള്‍ നിറഞ്ഞുനില്ക്കുന്ന റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് കരച്ചില് ശബ്ദം കേട്ടാണ് നാട്ടുകാര്‍ കമ്മട്ടിപ്പാടം റെയില്‍വേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ് അവശനിലയില്‍ ഒരു സ്ത്രീയെ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. ഉടനെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്ത്രീ അപകടനില തരണം ചെയ്തെന്ന് പോലീസ് അറിയിച്ചു.