Latest Malayalam News - മലയാളം വാർത്തകൾ

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റ യുവതിക്ക് കേൾവിശക്തി നഷ്ടമായി

THRISSUR ACCIDENT NEWS:തൃശൂര്‍: ഇടിമിന്നലേറ്റ് യുവതിക്ക് കേൾവിശക്തി നഷ്ടമായി. തൃശൂര്‍ കല്‍പറമ്പ് സ്വദേശി സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36) ഇടതു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായത്. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെയാണ് ഐശ്വര്യയ്ക്ക് ഇടിമിന്നലേറ്റത്. ശക്തമായ ഇടിമിന്നലിൽ ഐശ്യര്യയുടെ കൈയിൽനിന്ന് കുഞ്ഞ് തെറിച്ചുവീണു.

ഇടിമിന്നലിൽ ഐശ്വര്യയുടെ ശരീരത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടി കരിഞ്ഞുപോയ അവസ്ഥയിലായിരുന്നു. യുവതിയെ ഇരിങ്ങാലക്കുല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐശ്വര്യയുടെ കൈയിൽനിന്ന് തെറിച്ചുവീണെങ്കിലും കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. അപകടത്തില്‍ വീട്ടിലെ സ്വിച്ച് ബോർഡും ബൾബുകളും പൊട്ടിത്തെറിച്ചു. വീടിന്‍റെ ഭിത്തികൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ ഇലക്ടിക് ഉപകരണങ്ങൾ കത്തി നശിച്ചു.

Leave A Reply

Your email address will not be published.