Latest Malayalam News - മലയാളം വാർത്തകൾ

കൊട്ടാരക്കരയിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

Local News-കൊട്ടാരക്കര: വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ഇന്നലെ കൊട്ടാരക്കര വെളിയം തെറ്റിക്കുന്ന് ഭാഗത്താണ് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 430 ലിറ്റർ കോടയും 500 ml ചാരായവും കണ്ടെത്തിയത്.
എഴുകോൺ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ വഹാബിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പ്രദേശത്തെ പ്രവർത്തന രഹിതമായി കിടക്കുന്ന പാറക്വാറിയിൽ ആണ് ഇവ സൂക്ഷിച്ചിരുന്നത്.
കണ്ടെത്തിയ വാഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ നശിപ്പിക്കുകയും ചാരായവും വാറ്റുപകരണങ്ങളും കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി എഴുകോൺ എക്‌സൈസ് അറിയിച്ചു. റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർ സിദ്ദു എസ്, എക്‌സൈസ് ഡ്രൈവർ നിതിൻ ആർ എന്നിവർ പങ്കെടുത്തു.

 

 

 

 

 

 

Local News

Leave A Reply

Your email address will not be published.