KERALA NEWS TODAY-കൊച്ചി : മാസപ്പടി വിവാദത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് ദിവസമായി മാളത്തിലാണ്. ഭാര്യയ്ക്ക് കിട്ടിയ പണം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താത്തത് വിശദീകരിച്ചില്ല. മുഖ്യമന്ത്രിയും മൗനത്തിലാണെന്നും വി.മുരളീധരന്‍ പരിഹസിച്ചു.മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയ സംഭവംത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.96 കോടിയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയത്.വിജിലൻസും ,ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന സർക്കാരിന്‍റെ ഏജൻസികൾ നോക്കുകുത്തിയായി.സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.