ENTERTAINMENT NEWS – എത്ര കാലമായിരിക്കുന്നു ഇങ്ങനെയൊരു സിനിമ കണ്ടിട്ട്. പുതുതലമുറ ഇത്തരമൊരു ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നറിയില്ല.
എന്നാല്‍, സത്യന്‍ അന്തിക്കാട് സിനിമകള്‍ ഇഷ്ടപ്പെട്ട് സിനിമയുടെ വെള്ളിവെളിച്ചത്തെ പ്രണയിച്ചവര്‍ക്ക് എന്തായാലും ഈ ചിത്രം ഇഷ്ടപ്പെടും- സോമന്റെ കൃതാവ്.
സോമന്‍ തന്റെ കവിളില്‍ നീട്ടിവളര്‍ത്തിയ കൃതാവ് പഴഞ്ചന്‍ രീതിയോ കാഴ്ചപ്പാടോ അല്ലെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ തിരിച്ചറിയും.
ഒരു കൃതാവ് പോലും വീതുളി പോലെ സമൂഹത്തിലെ അന്യായങ്ങള്‍ക്കെതിരെ ആയുധമാകുമെന്നും നന്മയെ തേച്ചുമിനുക്കുമെന്നും ഈ സിനിമ കാഴ്ചക്കാര്‍ക്ക് ബോധ്യപ്പെടുത്തിത്തരും.
ആലപ്പുഴ ജില്ലയിലെ നെടുമുടി ഗ്രാമത്തിന്റെ മനോഹരമായ കാഴ്ചയാണ് ഈ സിനിമയില്‍ നിറയെ. ഒരു രംഗം പോലും ഗ്രാമത്തിന് പുറത്തേക്ക് പോകുന്നില്ല.
പഴയൊരു കേരളീയ ഗ്രാമത്തെയും അവിടുത്തെ ജീവിതത്തേയും അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു സോമന്റെ കൃതാവില്‍. നാട്ടുമ്പുറവും അവിടെ ഇങ്ങനെ ചില മനുഷ്യരും ഇപ്പോഴുമുണ്ടോ എന്ന് സംശയം തോന്നിയേക്കാം. ഇപ്പോഴൊന്നും ഇത്തരക്കാര്‍ ഉണ്ടാവില്ലെന്നും ഇതുവെറുമൊരു കാല്‍പ്പനിക കാഴ്ച മാത്രമാണെന്ന് കരുതുകയും ചെയ്യാം. എന്നാലും ഇതുപോലുള്ളവരാണ് ലോകത്തെ ഇങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്ന് തീര്‍ച്ചയായും തിരിച്ചറിയണം.