Latest Malayalam News - മലയാളം വാർത്തകൾ

ഹിമാചലിൽ ഉരുൾപ്പൊട്ടലിൽ രണ്ടു മരണം; 200 പേർ കുടുങ്ങി കിടക്കുന്നു

NATIONAL NEWS- മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ടുപേർ മരിച്ചു. പത്തുവീടുകൾ ഒലിച്ചു പോയി.
വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടെ 200 ഓളംപേർ കുടുങ്ങിക്കിടക്കുകയാണ്.

മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാകുകയായിരുന്നു എന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സേളനിലും ഹാമിൽപുരിലുമാണ് ഉരുൾപ്പൊട്ടലുണ്ടായത്.
കനത്തമഴയെ തുടർന്ന് ബാഗിൽപുർ പ്രദേശത്ത് ജലനിരപ്പ് ഉയർന്നു. ‘മാണ്ഡി ജില്ലയിലെ പ്രഷാര്‍ തടാകത്തിനു സമീപമാണ് ജലനിരപ്പുയർന്നത്.
മാണ്ഡി പ്രഷാർ റോഡിൽ 200ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.’– മാണ്ഡി ഡിഎസ്പി സഞ്ജീവ് സൂഡ് പറഞ്ഞു. ജനങ്ങളെ അവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തെ തുടർന്ന് പ്രഷാർ –കമാൻഡ് റോഡ് അടച്ചു. ചമ്പയിൽ നിന്നുള്ള ഒരു ബസ് വിദ്യാർഥികൾ അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
പെന്റോ–മാണ്ഡി ദേശീയ പാതയിൽ വിവിധയിടങ്ങളിൽ‌ ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാത അടച്ചു.
റോഡുകൾ തുറക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave A Reply

Your email address will not be published.