Latest Malayalam News - മലയാളം വാർത്തകൾ

ഉത്തർപ്രദേശിൽ ട്രെയിനിന് തീപിടിച്ചു

NATIONAL NEWS – ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനിനു തീപിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്. ഡല്‍ഹി- ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്.
ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

സരായ് ഭോപത് റെയില്‍വെ സ്റ്റേഷന്‍ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടാകുന്നത്.
ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചുകളിലൊന്നിലാണ് ആദ്യം തീപിടിക്കുന്നത്.
പിന്നീട് തീ മറ്റ് മൂന്ന് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു.
എസ് വണ്‍ കോച്ചില്‍ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനടി ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതോടെ വന്‍അപകടം ഒഴിവായി.

ഛഠ് ഉത്സവവുമായി ബന്ധപ്പെട്ട് ബിഹാറിലേക്കുള്ള ട്രെയിനുകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്തിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും പെട്ടെന്ന് കോച്ചിലാകെ പുക പടർന്നെന്നും പിന്നാലെ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

Leave A Reply

Your email address will not be published.