Kerala News Today-തിരുവനന്തപുരം: മാർച്ചിലെ ക്ഷേമ പെൻഷൻ ഈ മാസം 8 മുതൽ വിതരണം ചെയ്യും.
സംസ്ഥാനത്തെ 64 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. കേന്ദ്രത്തിൻ്റെ വിഹിതം കൂടി ചേർത്താണ് ക്ഷേമ പെൻഷൻ നൽകുന്നത്. ഇതിനായി ധനവകുപ്പ് 950 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ വിഷുവിനോട് അനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് സര്‍ക്കാര്‍ ഒരുമിച്ച് നല്‍കിയിരുന്നു.
ഇതിനു ശേഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ് കുടിശികയായി ഉണ്ടായിരുന്നത്.
ഇതില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷനാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
നേരത്തെ മാസത്തിലൊരിക്കല്‍ ക്ഷേമ പെന്ഷന് വിതരണം ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇത് നീണ്ടുപോവുകയായിരുന്നു. സംസ്ഥാനത്തെ 64 ലക്ഷം പേര്‍ക്കാണ് പെന്ഷന് ലഭിക്കുക.
Kerala News Today