Latest Malayalam News - മലയാളം വാർത്തകൾ

കിടപ്പുമുറിയിൽ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം

CRIME-മണ്ണുത്തി(തൃശ്ശൂര്‍) : ചിറക്കക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനേയും കുടുംബത്തേയും പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മരുമകളും മരിച്ചു.
ചിറക്കക്കോട് ജോജിയുടെ ഭാര്യ ലിജി ജോജി(34)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ ലിജി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
ലിജിയുടെ ഭര്‍ത്താവ് ജോജി (38) മകന്‍ ടെണ്ടുല്‍ക്കര്‍(12) എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.

സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെയാണ് ജോജിയുടെ പിതാവ് ജോണ്‍സന്‍ മകനെയും കുടുംബത്തെയും കിടപ്പുമുറിയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.
മകനെയും കുടുംബത്തെയും തീകൊളുത്തിയശേഷം വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പ്രതി കൊട്ടേക്കാടന്‍ ജോണ്‍സന്‍ സെപ്റ്റംബര്‍ 21-നും മരിച്ചിരുന്നു.

Leave A Reply

Your email address will not be published.