ന്യൂഡല്‍ഹി : വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. ദുരന്തം നേരിടാന്‍ എല്ലാ സഹായവും ചെയ്തുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. കേന്ദ്രത്തിന് കേരളത്തിനോടോ തമിഴ്‌നാടിനോടോ വിവേചനമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന അടക്കം എല്ലാ സംവിധാനങ്ങളും ദുരന്ത സമയത്ത് വയനാട്ടില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വയനാട്ടില്‍ എത്തി. എല്ലാ രേഖകളും സഭയില്‍ വെക്കാന്‍ തയ്യാറാണെന്നും നിത്യാനന്ദ റായ് പറഞ്ഞു. എല്ലാത്തിലും രാഷ്ട്രീയം കാണരുത്. രേഖകള്‍ വച്ചാണ് സംസാരിക്കുന്നത. 394 കോടി എസ്ഡിആര്‍എഫ് ഫണ്ടായി കേരളത്തിന് നല്‍കിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഉറപ്പ് നല്‍കുന്നു. സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചുവരികയാണ്. ശേഷം ആവശ്യമായ ഫണ്ട് അനുവദിക്കും. സംസ്ഥാനം റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയെന്നും നിത്യാനന്ദ റായ് പറഞ്ഞു.