Latest Malayalam News - മലയാളം വാർത്തകൾ

ബോക്സോഫീസിൽ മെല്ലെത്തുടങ്ങി ടെെ​ഗർ ഷ്രോഫിന്റെ ​’ഗൺപത്’; ആളിക്കത്തി വിജയ് ചിത്രം ‘ലിയോ’

ENTERTAINMENT NEWS-ടെെ​ഗർ ഷ്രോഫ് നായകനാകുന്ന ‘ഗൺപതി’ന് ബോക്സോഫീസിൽ മങ്ങിയ തുടക്കം. ആദ്യദിനം 2.5 കോടി മാത്രമാണ് ചിത്രത്തിന് ഇന്ത്യയിൽ നിന്ന് നേടാനായത്.
ടെെ​ഗർ ഷ്രോഫിന്റെ കരിയറിലെ ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷനാണിത്.

ഒക്‌ടോബർ 20-ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം വികാസ് ബാൽ ആണ് സംവിധാനം ചെയ്തത്.
കൃതി സനോൺ നായിക. അമിതാഭ് ബച്ചൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഹീറോപന്തി 2 ആയിരുന്നു താരത്തിന്റെ ഏറ്റവും കുറവ് ആദ്യദിന കളക്ഷൻ നേടിയ ചിത്രം. 6.50 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 53.35 കോടി ആദ്യ ദിനം നേടിയ ​’വാർ​’ ആണ് കളക്ഷന്റെ കാര്യത്തിൽ മുൻപന്തിയിൽ.

അതേസമയം, ബോക്സോഫീസിൽ ​ഗംഭീര കുതിപ്പാണ് ലിയോ നടത്തുന്നത്. ആദ്യദിനം 148.5 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയോളം രൂപ സ്വന്തമാക്കി. രണ്ടാം ദിവസത്തെ കളക്ഷൻ കൂടി പുറത്തുവന്നതോടെ നൂറുകോടിയിലധികം ഇന്ത്യയിൽ നിന്ന് മാത്രം നേടിയിരിക്കുകയാണ് ലിയോ. പ്രീബുക്കിങ്ങിലൂടെയും മികച്ച നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. 2023 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ ആദ്യദിനം ഏറ്റവുമധികം ആ​ഗോളകളക്ഷൻ നേടിയ ചിത്രമാണ് ലിയോ.

മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

Leave A Reply

Your email address will not be published.