NATIONAL NEWS-ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ പേരിൽ തെറ്റായി പ്രചരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി പൊലീസിന് പരാതി നൽകി.
സർക്കാരിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശമാണ് നിലവിൽ പ്രചരിക്കുന്നത്.
ഈ സന്ദേശത്തിൽ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്.
ഇത്തരം ഒരു പോസ്റ്റ് ചീഫ് ജസ്റ്റിസോ മറ്റ് ഏതെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ പുറത്തിറക്കിയിട്ടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.
പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.