KERALA NEWS TODAY-കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകൾ പരിശോധിക്കുന്നതിനുള്ള സ്റ്റാറ്റിക് സർവവൈലൻസ് സംഘം പരിശോധനകൾ തുടങ്ങി.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിൽ വാജ്യമദ്യം, പണം എന്നിവയുടെ ഒഴുക്കും മറ്റു നിയമവിരുദ്ധ പ്രവർത്തികളും പരിശോധിക്കുന്നതിനാണ് സ്റ്റാറ്റിക് സർവൈലൻസ് സംഘം പരിശോധന തുടങ്ങിയത്.
പരിശോധനയ്ക്ക് എട്ടു സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.
മൂന്നു ഷിഫ്റ്റുകളിലായാണ് 24 മണിക്കൂറും പരിശോധന.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഉണ്ട്. സംശയകരമായി കാണപ്പെടുന്ന വാഹനങ്ങളും അവയിലെ യാത്രക്കാരെയും പരിശോധിക്കും
സ്റ്റാറ്റിക് സർവവൈലൻസ് സംഘം ;പരിശോധന തുടങ്ങി
Next Post