CRIME-ഹൈദരാബാദ് : വിവാഹത്തിന് അനുയോജ്യമായ യുവതിയെ കണ്ടെത്തി നൽകിയില്ല എന്ന് ആരോപിച്ച് മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നശേഷം മൃതദേഹം കഷ്ണങ്ങളായി മുറിച്ചുമാറ്റി.
കേസിൽ മകനും ബന്ധവും അറസ്റ്റിൽ.
തെലുങ്കാനയിലെ സിദി പേട്ട് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.
ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി സിദ്ധിപ്പെട്ട് ജില്ലയിലെ ബന്ദ മൈലാരം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.45 കാരിയാണ് കൊല്ലപ്പെട്ടത് എന്നും പോലീസ് വ്യക്തമാക്കി. അമ്മയും മകനും തമ്മിൽ തർക്ക നിലനിന്നിരുന്നു.ഈ തർക്കം ഉണ്ടായത് തന്നെ തനിക്ക് അനുയോജ്യമായ യുവതിയെ കണ്ടെത്തി നൽകുന്നില്ല എന്ന് ആരോപിച്ചായിരുന്നു. സംഭവം ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് മകൻ ഇഷ്ടിക കൊണ്ട് അമ്മയുടെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ത്രീയുടെ കൊലപാതകത്തിൽ മകൾ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പരാതിക്കാരിയുടെ സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
