Kerala News Today-അട്ടപ്പാടി: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകത്തില്‍ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിൻ്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍ നിന്നാണ് ഫോണ്‍ കിട്ടിയത്. മൃതദേഹം ഉപേക്ഷിച്ച് മടങ്ങുംവഴിയാണ് ഫോണ്‍ കളഞ്ഞതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ ഉപേക്ഷിച്ചതും ഫോണ്‍ ഉപേക്ഷിച്ചതും അട്ടപ്പാടി ചുരത്തിലാണ്.
ഇനി സിദ്ദിഖിൻ്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പോലീസിന് കണ്ടെത്താനുണ്ട്. അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിൻ്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് പോലീസിനോട് സമ്മതിച്ചത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.
തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖാണ് ഈ മാസം 18ന് ഇരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ടത്. പ്രതികള്‍ സിദ്ദിഖിൻ്റെ മൃതദേഹം ബാഗിലാക്കി കാറില്‍ കൊണ്ട് പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. 22 നാണ് സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകന്‍ ഹഹദ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്.
Kerala News Today