ശബരിമല മണ്ഡല പൂജയ്ക്കുള്ള തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു

schedule
2024-12-22 | 05:10h
update
2024-12-22 | 05:10h
person
kottarakkaramedia.com
domain
kottarakkaramedia.com
Sabarimala Mandala Puja Thangayanki procession begins
Share

ശബരിമലയിൽ മണ്ഡലപൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചു. ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും രാവിലെ 7 മണിയോടെയാണ് തങ്കയങ്കി ഘോഷയാത്ര പുറപ്പെട്ടത്. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ രാമവർമ്മ അയ്യപ്പന് സമർപ്പിച്ച തങ്കയങ്കി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പുറപ്പെടുന്ന ഘോഷയാത്ര 25ന് വൈകീട്ട് പമ്പയിൽ എത്തിച്ചേരും. തുടർന്ന് മണ്ഡലപൂജയ്ക്ക് ദീപാരാധന സമയത്ത് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. രാവിലെ ഏഴ് വരെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തങ്കയങ്കി ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും.

Advertisement

26ന് ഉച്ചയ്‌ക്കാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ. കോഴഞ്ചേരി, പാമ്പാടിമൺ അയ്യപ്പക്ഷേത്രം, ഇലന്തൂർ ഭഗവതികുന്ന ദേവീക്ഷേത്രം, മഹാ​ഗണപതി ക്ഷേത്രം വഴി ശ്രീനാരായണമംഗലം ധർമശാസ്താ ക്ഷേത്രത്തിൽ എത്തും. ഇവിടെ നിന്ന് അയത്തിൽ, മെഴുവേലി, ഇലവുംതിട്ട, പ്രക്കാനം വഴി ചീക്കനാൽ എത്തും. ഇവിടെ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഓമല്ലൂർ ക്ഷേത്രത്തിലെത്തുക. പിറ്റേന്ന് രാത്രി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലാണ് ഘോഷയാത്രയുടെ രാത്രി വിശ്രമം. സന്നിധാനത്തെത്തുന്ന തങ്കയങ്കി ദേവസ്വം ബോർഡ് ഭാരവാഹികളും ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് ആചാരപൂർവം സ്വീകരിക്കും.

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
22.12.2024 - 05:17:44
Privacy-Data & cookie usage: