മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും

schedule
2024-12-22 | 06:41h
update
2024-12-22 | 06:41h
person
kottarakkaramedia.com
domain
kottarakkaramedia.com
Mundakai-Churalmala rehabilitation; Special cabinet meeting to be held today
Share

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3.30ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. നിർമ്മാണം എങ്ങിനെയാകണമെന്നത്​ സംബന്ധിച്ചടക്കം ചർച്ച ചെയ്യും. മാത്രമല്ല പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. 388 കുടുംബങ്ങളെ ഉൾപ്പെടുത്തി സർക്കാർ പുറത്തു വിട്ട കരട് പട്ടികയെ ചൊല്ലി ദുരന്തബാധിതർ പ്രതിഷേധിച്ചിരുന്നു. അനർഹർ പട്ടികയിൽ കടന്നു കൂടിയെന്നും, ദുരന്ത ബാധിതർ ചിലർ ഒഴിവാക്കപ്പെട്ടെന്നുമാണ് ആക്ഷേപം. ഒന്നാം ഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്താണ്​. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പര്‍ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയില്‍ ഉള്‍പ്പെട്ടത് 388 കുടുംബങ്ങള്‍ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.

Advertisement

kerala news
Share
Advertisement

Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
22.12.2024 - 06:53:35
Privacy-Data & cookie usage: