Latest Malayalam News - മലയാളം വാർത്തകൾ

ഏക സിവിൽകോഡിൽ സിപിഎമ്മുമായി സഹകരിക്കും: സമസ്ത

Kerala News Today-കോഴിക്കോട്: ഏക വ്യക്തിനിയമം സംബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ സഹകരിക്കുമെന്ന് സമസ്ത.
കോണ്‍ഗ്രസുമായും ലീഗുമായും സഹകരിക്കുമെന്നും വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യം നിലനിൽക്കും.

ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്.
രാജ്യത്തിൻ്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.