കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെയാണ് കേസ്. സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇവർ റിമാൻഡിലാണ്.