Kerala News Today-കൊച്ചി: മറുനാടൻ മലയാളി ഓൺലൈൻ ചാനലിൻ്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്.
സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്.
പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് പരിശോധന.
ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്‌ഡ്. ജീവനക്കാരുടെ ഫോണുകളും ലാപ്പ് ടോപ്പും പോലീസ് പിടിച്ചെടുത്തു.
പി വി ശ്രീനിജൻ എം എൽ എയ്‌ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പോലീസിൻ്റെ നടപടി.
ഷാജൻ സ്കറിയക്കെതിരെ എസ് സി/എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹർജി തള്ളിയിരുന്നു.
Kerala News Today