Kerala News Today-തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിൻ്റെ ഭാര്യ സോന(22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയും വിപിനും വിവാഹിതരായത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മരിച്ച സോന.
ഭർത്താവ് വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala News Today