KERALA NEWS TODAY – കോട്ടയം : മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
ബെംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്.
