Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യയില്‍ പുതുതായി 26 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

NATIONAL NEWS – ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും കോവിഡ്-19 റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച 26 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ആകെ 172 സജീവ കേസുകളാണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കോവിഡിന്റെ ഏത് വകഭേദമാണ് പുതിയ രോഗികളിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എറിസ് (EG.5.1) എന്ന വകഭേദമാണ് ഇന്ത്യയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്.

ഇന്ത്യയില്‍ ഇതുവരെ നാലര കോടിയിലേറെ പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
4.44 കോടി പേര്‍ രോഗമുക്തരായി. 98.81 ശതമാനമാണ് ദേശീയതലത്തില്‍ രോഗമുക്തി നിരക്ക്.
ഇന്ത്യയില്‍ ഇതുവരെ 5.33 ലക്ഷം പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് കോവിഡ് വാക്‌സിനാണ് ഇന്ത്യയില്‍ ഇതുവരെ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.