Latest Malayalam News - മലയാളം വാർത്തകൾ

പുനലൂരിൽ വൻ രാസലഹരി വേട്ട ; രണ്ട് പേർ അറസ്റ്റില്‍

Huge chemical hunt in Punalur; Two people were arrested

ഓണാഘോഷം കൊഴുപ്പിക്കുന്നതിന് വേണ്ടി വൻതോതിൽ മയക്കുമരുന്ന് കൊല്ലം റൂറൽ ജില്ലയിലേക്ക് കടത്താൻ സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യു IPS നൽകിയ നിർദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ജില്ലയിലാകമാനം ബോർഡർ കേന്ദ്രീകരിച്ചും അല്ലാതെയും മയക്കുമരുന്നിനും, വ്യാജ മദ്യത്തിനും എതിരെ ശക്തമായ പരിശോധനകൾ നടന്ന് വരുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐപിഎസിന് ലഭിച്ച ഒരു രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് പിടികൂടി.

ജില്ലാ പോലീസ് മേധാവിയുടെ DANSAF ടീം, പുനലൂര്‍ പോലീസ്, പോലീസ് കൺട്രോൾ റൂം വെഹിക്കിൾ ടീം, ഹൈവേ പട്രോളിംഗ് ടീം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. തുടർന്ന് കുണ്ടറ സൂരജ് ഭവനിൽ സൂരജ്, പവിത്രേശ്വരം ചെറുപൊയ്ക നൈനിക ഭവനത്തിൽ നിതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന മാരക ലഹരി മരുന്നായ 146 ഗ്രാം MDMA യുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

DANSAF എസ്.ഐ ജ്യോതിഷ് ചിറവൂർ, പുനലൂര്‍ പോലീസ് സ്റ്റേഷൻ എസ്.ഐ അനീഷ് എം.എസ്സ് എന്നിവരുടെ നേതൃത്വത്തില്‍ DANSAF ടീം അംഗങ്ങളായ എസ്.ഐ ബിജു ഹക്ക്, എസ്.സി.പി.ഒ മാരായ സജുമോന്‍ റ്റി, അഭിലാഷ് പി.എസ്, സി.പി.ഒ മാരായ ദിലീപ്, വിപിന്‍ ക്ലീറ്റസ്. പുനലൂര്‍ പോലീസ് സ്റ്റേഷൻ എസ്.സി.പി.ഒ സിയാദ് സി.പി.ഒ മാരായ സന്തോഷ്, രാജേഷ്, അനുരാജ്, പോലീസ് കൺട്രോൾ റൂം വെഹിക്കിൾ ടീം അംഗങ്ങള്‍ ആയ എ.എസ്.ഐ ബൈജു, സി.പി.ഒ മാരായ അജീഷ്, രാഹുൽ ഹൈവേ പട്രോളിംഗ് ടീം അംഗങ്ങള്‍ ആയ എസ്.ഐ റാഫി ഷാഹുൽ ഹമീദ്, ഡ്രൈവർ സി.പി.ഒ ഷഹീർ. എ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലം റൂറൽ ജില്ലയിലെ ഏറ്റവും വലിയ MDMA രാസലഹരി വേട്ട ആണ് ഇത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 6 ഓളം കേസുകളിൽ ആയി 10 ഓളം പ്രതികളെ ആണ് ലഹരി വേട്ടയിൽ റൂറൽ ഡാൻസഫ് ടീമും വിവിധ പോലീസ് സ്റ്റേഷൻ ടീമുകളും ചേർന്ന് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.