Kerala News Today-പാലക്കാട്: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ആരെന്ന് കണ്ടെത്തണമെന്നും എം.വി ഗോവിന്ദന്‍ പാലക്കാട് പറഞ്ഞു.
പരീക്ഷ എഴുതാത്ത ആള്‍ എങ്ങിനെ ജയിക്കും. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസും അന്വേഷിക്കട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
എസ്എഫ്ഐക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നു. വിഷയത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം.
വിഷയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആരേയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാജാസ് കോളേജില്‍ പരീക്ഷ എഴുതിയില്ലെങ്കിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ പാസായെന്ന് രേഖപ്പെടുത്തിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റില്‍ തിരുത്ത് വരുത്തി പ്രസിദ്ധീകരിച്ചിരുന്നു.
Kerala News Today