• Home
  • WORLD TODAY
  • അമേരിക്കയിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ കയ്യിൽ നിന്ന് വെടിയേറ്റ് അമ്മ മരിച്ചു
WORLD TODAY

അമേരിക്കയിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ കയ്യിൽ നിന്ന് വെടിയേറ്റ് അമ്മ മരിച്ചു

Email :22

കാലിഫോര്‍ണിയ : അമേരിക്കയിൽ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിന്റെ കയ്യി നിന്ന് വെടിയേറ്റ് അമ്മ മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം.  കുട്ടി ബെഡിൽ അശ്രദ്ധമായി വച്ച തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ അമ്മയെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് അമേരിക്കൻ പൊലീസിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  22 കാരിയായ മിനയാണ് മരിച്ചത്. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ബെഡിൽ കിടക്കുകയായിരുന്ന അടുത്ത കിടന്ന അമ്മയ്ക്ക് നേരെ അബദ്ധത്തിൽ കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച മിന. ഇത് ഏറെ നിര്‍ഭാഗ്യകരമാണ്. ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതൊരു ഓര്‍മപ്പെടുത്തലാണെന്നും ലെഫ്റ്റന്റ് പോൾ സെര്‍വാന്റസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts