WORLD TODAY CHINA:ചൈനയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. തെക്കൻ സിൻജിയാങ് പ്രദേശത്താണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹിയിൽ ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. കിർഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായിരക്കുന്നത്.
കിർഗിസ്ഥാനിലും ഭൂകമ്പമുണ്ടായതായി റിപ്പോർട്ടുണ്ട്. അവിടെ റിക്ടര്‍ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ഭൂചലനത്തിന്റെയും പ്രഭവകേന്ദ്രം സിൻജിയാൻ തന്നെയാണ്. കിര്‍ഗിസ്ഥാനിലും ആളപായം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അതെസമയം ആളുകൾ വീടുകൾ വീട്ട് ഓടിയിറങ്ങിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു.
ഉസ്ബെകിസ്ഥാനിലും സിൻജിയാൻ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. സിൻജിയാനില് ഭൂകമ്പമുണ്ടായതിനു ശേഷം അര മണിക്കൂറോളം കഴിഞ്ഞാണ് ഉസ്ബെകിസ്ഥാനിൽ പ്രകമ്പനം അനുഭവപ്പെട്ടത്.
അടുത്തിടെ നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളും ഡല്‍ഹിയെ വിറപ്പിച്ചിരുന്നു.