WEATHER NEWS CHINA:ബീജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഭൂചലനം. ചൈനയുടെ ഗാന്‍സു – ക്വിങ്ഹായ് അതിര്‍ത്തിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി പേര്‍ക്ക് ജീവന് നഷ്ടമാകുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു.മരണസംഖ്യ നൂറ് കവിഞ്ഞതായി സംസ്ഥാന വാര്‍ത്താാ ഏജന്‍സിയായ ഔട്ട്ലെറ്റ് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗാന്‍സു, ക്വിന്‍ഗായ് പ്രവിശ്യ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി 11.59 നാണ് ഭൂചലനം ഉണ്ടായത്.ചൈനയിലെ ലാന്‍സൗവില്‍ നിന്ന് 102 കിലോമീറ്റര്‍ പടിഞ്ഞാറ്- തെക്കുപടിഞ്ഞാറായി അനുഭവപ്പെട്ട ഭൂചലനത്തിന്റെ ആഴം 35 കിലോമീറ്റര്‍ (21.75 മൈല്‍) ആണെന്ന് ഇഎംഎസ്സി റിപ്പോര്‍ട്ട് ചെയ്തു.ഒന്നിന് പിന്നാലെ ഒന്നായി തുടരെ ഭൂകമ്പമാണുയത്. കെട്ടിടങ്ങളും വീടുകളും തകര്‍ന്നുവീണു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നിര്‍ദേശം നല്കി. ഓഗസ്റ്റ് മാസം കിഴക്കന്‍ ജില്ലയിലുണ്ടായ ഭൂകമ്പത്തില്‍ 23 പേര് മരിച്ചിരുന്നു. 2022 സെപ്തംബറില്‍ സിചുവാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 100 പേര്‍ക്ക് ജീവന്‍നഷ്ടമായിരുന്നു.