Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്നാട് കമ്പത്ത്  കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി

Kambam

 തമിഴ്നാട് കമ്പത്ത്  കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കേരള റജിസ്ട്രേഷനുള്ള കാറിൽ  കണ്ടെത്തിയത്. മരിച്ചത് മലയാളികളാണെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്ന് വ്യക്തമായിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്.

കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ രക്തം ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.