WORLD TODAY :അധോലോക കുറ്റവാളിയും ഇന്ത്യ തിരയുന്ന ഭീകരിൽ ഒരാളുമായ ദാവൂദ് ഇബ്രാഹിം അജ്ഞാതൻ നൽകിയ വിഷ ബാധയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട് .നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരനിൽ ഒരാളായ ദാവൂദ് ഇബ്രാഹിം അത്യാസന്ന നിലയിലാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു .65 കാരനായ ദാവൂദ് മുംബൈയിലെ കൊങ്കണി മുസ്ലീം കുടുംബത്തിലാണ് ജനിച്ചത് .
കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദർഗക്ക് പിന്നിലെ റഹീം ഫാക്കീക്കിന് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നായിരുന്നു വിവരം ..ആദ്യ ഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നില നിൽക്കെ പാകിസ്ഥാനിൽ നിന്നും പഠാൻ സ്ത്രീയെ ദാവൂദ് ഇബ്രാഹിം വിവാഹം കഴിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു .ഇന്ന് രാവിലെ 9.00 മണിയോടെ മരണം സംഭവിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് .കഴിഞ്ഞ വർഷം ദാവൂദ് ഇബ്രാഹിമിൻ്റെ തലക്ക് എൻ.ഐ.എ 25 ലക്ഷം രൂപ വില ഇട്ടിരുന്നു .
അതേ സമയം വിഷ ബാധയേറ്റ് മരിച്ചെന്ന വാർത്ത തള്ളി ദാവൂദിൻ്റെ അടുത്ത സഹായി ഛോട്ടാ ഷക്കീൽ രംഗത്ത് വന്നിരുന്നു .